ഓരോരുത്തരുടെയും പ്രവൃത്തികളുടെ അർത്ഥം അറിയണമെങ്കിൽ അകലെനിന്ന് അവരെ വ്യാഖ്യാനിക്കുകയല്ല വേണ്ടത്, അടുത്തുചെന്ന് ചോദിക്കുകയാണ് വേണ്ടത്, അപ്പോഴാണ് യാഥാർത്ഥ്യമറിയുക, മുൻവിധിയുടെ സൂചനവെച്ച് ആരെയും വിധിക്കരുത്. ശുഭദിനം നേരുന്നു…….. 🙏
ഒരാളുടെ ഏറ്റവും വലിയ ഗുണം പണമോ വിദ്യാഭ്യാസമോ വായനശീലമോ ലോകം ചുറ്റിയ പരിചയമോ അല്ല, മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കാത്ത വിധം സംസാരിക്കുവാനും പെരുമാറുവാനും കഴിയുക എന്നുള്ളതാണ്. ശുഭദിനം നേരുന്നു…… 🙏
കേൾക്കുന്നതും കാണുന്നതും ഒരിക്കലും പൂർണ്ണമല്ല, അതിന് മുൻപും പിൻപുമുള്ള ഒട്ടേറെ കാര്യങ്ങളുണ്ട്, പകുതി മനസ്സിലാകുന്നതാണ് ഒന്നും മനസ്സിലാകാത്തതിനെക്കാൾ വലിയ അപകടവും. ശുഭദിനം നേരുന്നു…….. 🙏
പണ്ട് അമ്മ പറയാറുണ്ട് ചില പെണ്ണുങ്ങളുടെ ഒരു ചിന്ത ഇത്രയേ ഉള്ളൂ – ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ തട്ടാനും. അതിനപ്പുറത്തേക്ക് ഒരു ചിന്ത അവർക്കില്ല. അങ്ങനെയുള്ള ഒരാളെ നമ്മൾ ഫോണിൽ വിളിച്ചു എന്നിരിക്കട്ടെ.…
ഈ ലോകത്തിൽ എന്താണ് നമ്മുടെ സ്വത്ത്. ആത്മീയമായിട്ടൊക്കെ പറഞ്ഞാൽ നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്ന സന്തോഷമാണ് നമ്മുടെ സ്വത്ത് എന്നൊക്കെ പറയാം. ചിലർ അപ്പനും അമ്മയും സഹോദരങ്ങൾക്ക് കൂടുതൽ സ്വത്ത് കൊടുത്തു, അല്ലെങ്കിൽ എനിക്കുള്ളത് തന്നില്ല…
നിറയെ മഞ്ഞപ്പൂക്കളുമായി കള്ളചിരിയോടെ പൂത്തുനിൽക്കുന്ന കണിക്കൊന്ന കാണാൻ എന്തൊരു ചന്തം.. പക്ഷെ, അവളുടെ ഉള്ളു പിടയുകയാണ് നാളെ തല്ലിക്കൊഴിച്ച് തെരുവോരങ്ങളിൽ വില്പനക്കായ് കെട്ടിയൊരുക്കും വെറുതെ കണിക്കു വേണ്ടിമാത്രം പിറന്നവൾ.. സ്വർണ്ണ നൂലിഴകളാൽ നെയ്ത…
ജീവിത ചുറ്റുപാടുകളിൽ നമുക്ക് ഓരോ ആൾക്കും ഓരോ അനുഭവങ്ങൾ ഉണ്ട്, ആ അനുഭവങ്ങളിൽനിന്നും വേദനയോടെ പഠിച്ചെടുത്ത നമ്മളുടേതായ ശരികളും ഉണ്ട്, മറ്റാർക്കും മനസ്സിലാവാത്ത മറ്റാരും മനസ്സിലാക്കാത്ത നമ്മളുടെ മാത്രമായ ജീവിതാനുഭവത്തിന്റെ ചില യഥാർത്ഥ ശരികൾ.…
“രക്ഷപ്പെടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു താ, ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആകാതെ ഞാനിങ്ങനെ വഴിമുട്ടി നിൽക്കുകയാണ്”. അയാൾ യാചനാരൂപത്തിൽഎൻറെ മുന്നിൽ നിന്നു. തെല്ലിട ആലോചിച്ചു ഞാൻ ഒരു പോംവഴി കണ്ടെത്തി. “…
ഇരുളിൻ കലികാലമിതു കരുണ വറ്റിയ കണ്ണുകൾ ചിരി മറന്ന ചുണ്ടുകൾ ഇരവിലും പകലിലും നിണമൊഴുകുന്ന നിരത്തുകളൾ അതിജീവിതകൾ പെരുകുന്നു കാമദാഹമകറ്റാൻ പെണ്ണുടലിൻ നഗ്നതക്കായി കുഞ്ഞിളം മേനിപോലും തിരയുന്ന ചെന്നായ്ക്കൾ ലഹരിപുകഞ്ഞെരിഞ്ഞു സംഹാര താണ്ഡവമാടുന്ന…
മനുഷ്യമനസ്സിൽ നന്മ തൻ വെളിച്ചം മങ്ങിത്തുടങ്ങുമീ ദിനങ്ങൾ കലികാലത്തിൻ ലക്ഷണമോ? ഓർത്തുനോക്കിയാലറിയാം സത്യം, തിന്മയും നന്മയുമുണ്ടായിരുന്നു ഉലകിൽ അനാദികാലം മുതലേ, ധർമ്മത്തെ നിലനിർത്തുവാനല്ലോ ഭൂമിയിൽ അവതാരങ്ങൾ വന്നതും പ്രവർത്തിച്ചതും. സമ്പത്തിനും സൗഭാഗ്യങ്ങൾക്കുമായ് അന്യന്റെ രക്തം…
ഒരാളോടും ഒന്നും മുഴുവനായി തുറന്നുപറയരുത്. ഇക്കാലത്ത് ഇന്നത്തെ സുഹൃത്താണ് നാളെ നമ്മുടെ ശത്രുവായി മാറുന്നത്, ഒരിക്കൽ ശത്രുവായി മാറിയാൽ ഇല്ലാത്തതും ഉണ്ടാക്കി മറ്റുള്ളവരോട് പറയാൻ ഇവർ മടിക്കില്ല, പക്ഷെ എന്നെങ്കിലും ഏതെങ്കിലും വിധത്തിൽ നമുക്കറിയാൻ…
“എല്ലാം കലികാല വൈഭവം”! കരുണ എന്നത് കണി കാൺമാനില്ല. മകൻ അച്ഛനേയും, അമ്മയേയും അറുംകൊല ചെയ്ത് കഴിച്ചുമൂടുന്നു. ഭർത്താവ് ഭാര്യയെ കൊന്ന് കെട്ടി തൂക്കുന്നു. “എല്ലാം ശനി കാല വൈഭവം”. അച്ഛനേയും അമ്മയേയും ട്രയിനിൽ,…
ഓർക്കുന്നവരും ഓർമ്മിപ്പിക്കുന്നവരും തമ്മിൽ ഒരുപാട് അന്തരമുണ്ട്, ഒന്ന് നമ്മളുടെ ഉള്ളിലുള്ളവർ മറ്റൊന്ന് നമ്മൾ ഉള്ളിലുള്ളവർ, രാവിലെ ഒരു സന്ദേശം അയക്കുന്നത് ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്, മിക്കവരും കാണാറുണ്ട് വായിക്കാറുണ്ട്, ചില അനുഭവസ്ഥർ കണ്ടിട്ടും കണ്ടില്ലെന്ന്…
നമ്മുടെ പ്രപഞ്ചം ഒരു “നാടകം”. അതിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ചില കഥാപാത്രങ്ങൾ നമ്മൾ. വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലും നമ്മളെ കൊണ്ട് “നാടകം” കളിപ്പിക്കുന്ന കഥാകൃത്ത്. ആ നാടകത്തിൽ സോഷ്യൽ മീഡിയ, മാഫിയ സംഘം, സ്ത്രീ…
ആൾപെരുമാറ്റമില്ലാത്ത വഴിയെ തനിച്ചു ഞാൻ നടന്നു വെയിൽ ചാഞ്ഞ ചില്ലയിൻ നിറങ്ങൾ മാഞ്ഞു എന്റെ കാലടിപ്പാടുകൾ മായ്ച്ചുകൊണ്ടാവഴിയിൽ നിഴലുകൾ പതിയിരുന്നു തിരഞ്ഞു പോയ വഴിയിൽ നെടുവീർപ്പിൻ ഗന്ധം മാത്രം നിഴൽ ചേർന്ന പാത…
ഒരു തെറ്റ് മറ്റുള്ളവർക്ക് പൂർണ്ണമായി ബോധ്യപ്പെട്ടു കഴിഞ്ഞതിനുശേഷം അതിനെ വീണ്ടും ന്യായീകരിക്കുവാൻ ശ്രമിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്, സ്വന്തം തെറ്റുകൾ മറച്ചുവെച്ച് തർക്കിക്കുന്നവരോട് നിശബ്ദത പാലിക്കുന്നതാണ് നല്ലത്, ആ നിശബ്ദതയാകും നമ്മളുടെ വിജയം. ശുഭദിനം…
കൂടെ ഉള്ളപ്പോൾ ആരും ആരെയും മനസ്സിലാക്കുവാൻ ശ്രമിക്കാറില്ല, എന്നാൽ വിട്ടകന്ന് ദൂരേക്ക് പോയതിന് ശേഷമായിരിക്കും അവർ എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. അവർ നൽകിയ പരിഗണന, പങ്കുവെച്ച സ്നേഹം, അവരുടെ…
അക്ഷരങ്ങൾ കൊരുത്തൊരു മാല്യമതിൽ അർത്ഥങ്ങൾ തിരയുന്നു, നിയമങ്ങളാൽ രൂപം ചമയ്ക്കുന്നു, അതിരുകൾ താണ്ടാതെ കാച്ചിക്കുറുക്കി കുറിക്കുകൊള്ളും വാക്കുകളാൽ അസ്ത്രം തൊടുക്കുന്നു, ലക്ഷ്യം ഭേദിച്ചതു ആവനാഴി പൂകുന്നു. നിയമസംഹിതയ്ക്കപ്പുറം ചിന്തകൾ ചിത്രം ചമയ്ക്കുന്നു, കാലം പൊളിച്ചെഴുതുന്നു…
നല്ലത് കണ്ടാൽ മിക്കവരും നല്ലതെന്ന് പറയില്ല, എന്നാൽ ഇവർ നല്ലത് തിരഞ്ഞുനടക്കുന്നവരുമായിരിക്കും, ഇവർക്ക് നല്ലത് കിട്ടുകയുമില്ല, അവസാനം എന്തെങ്കിലുമൊന്ന് കിട്ടിയാൽ അതാണ് ഏറ്റവും നല്ലതെന്ന് സ്വയം അഹങ്കരിച്ച് ജീവിതം നശിപ്പിക്കും. ശുഭഞായറാഴ്ച നേരുന്നു ………
രക്ഷിക്കാനിറങ്ങുന്നവർ രണ്ടു പാഠങ്ങൾ പഠിക്കണം, രക്ഷപ്പെടുത്താനും രക്ഷപ്പെടാനും. സന്മനസ്സുള്ളതുകൊണ്ടുമാത്രം രക്ഷകരാകാൻ കഴിയില്ല, സമർത്ഥരല്ലെങ്കിലും സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുവാൻ കഴിയുന്നവർക്ക് മാത്രമേ രക്ഷകരാകാൻ കഴിയുകയുള്ളൂ. ശുഭദിനം നേരുന്നു ……. 🙏
