ഒരു വാക്ക് മിണ്ടിയാൽ ചെറുതാകുമെന്ന് കരുതി, ഒന്ന് ക്ഷമിച്ചാൽ തോറ്റുപോകുമെന്ന് കരുതി, ചിലരൊക്കെ വാശികൊണ്ട് വളർന്നപ്പോൾ അവിടെയൊക്കെ സ്വയം ചെറുതായി തോറ്റുപോയവരാണ് പലരും, എന്നും എവിടെയും ചെറുതായതും തോറ്റുതന്നതും ബന്ധങ്ങൾക്ക് വില കൽപ്പിച്ചവരായിരിക്കും, പരസ്പരം…
സ്വന്തം ആവശ്യത്തിനുവേണ്ടി നമ്മളെ സമീപിക്കുന്നവരെ തിരിച്ചറിയാതെ പോകുന്നത് ഒന്നാമത്തെ തെറ്റ്. ആളും തരവും നോക്കാതെ സത്യസന്ധമായി മനസ്സ് തുറന്ന് സംസാരിക്കുന്നത് രണ്ടാമത്തെ തെറ്റ്. നമ്മൾ സ്നേഹിക്കുന്നവർ എല്ലാം തിരിച്ച് അതുപോലെ ഇങ്ങോട്ടും സ്നേഹിക്കും എന്ന്…
ചിലപ്പോൾ ജീവിതത്തിൽ നിന്നൊരു ഒളിച്ചോട്ടം ആരും ആഗ്രഹിക്കും അത്യാവശ്യം വന്നാൽ ഒരിക്കൽ ഒക്കെ ആകാം വിവാഹവും അത് തന്നെയാണ് അത്യാവശ്യം തോന്നിയാൽ ഒരിക്കൽ ഒന്ന് പരീക്ഷിക്കാം അതിൽ തന്നെ അടിമപ്പെട്ടു പോകരുത് മോശം കൂട്ടിനേക്കാൾ…
കൊഴിഞ്ഞുപോവുമോ അതോ പൊഴിഞ്ഞുപോവുമോ ഈ മാമ്പഴക്കാലവും സ്മൃതിമധുരമേകി… ഋതുഭേദങ്ങളുടെ കാലഗണനകൾ കാലഹരണപ്പെടുമ്പോൾ, കാലം കടുത്തമഷിയിൽ തിരുത്തലുകൾ രേഖപ്പെടുത്തുമ്പോൾ, മറിയുന്നോരോ താളുകളും മാറ്റങ്ങളുടെ മാറ്റൊലിയുമായി… ഇനിയൊരിക്കലും കൈവരാത്തയോർമ്മത്താളുകളിലോർമ്മകളായി കൊഴിയുന്നിതു ചിലർ, ഇന്നീ നിമിഷമെന്നോർക്കിലും മാത്രയതൊന്നിലതുമൊരോർമ്മയാകും… നാളെയെന്ന…
പണ്ട് പണ്ട്… സീത ദേവി ഒരു പൊന്മാനെ ആഗ്രഹിച്ചതിന്റെ ഫലമായി ഒരു മഹാകാവ്യം തന്നെ ഉണ്ടായി!! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അഭിനവ സീത മാരില്ല!! ആഗ്രഹിച്ചത് സാധിക്കാൻ കഴിവുള്ള പെൺകുട്ടികളാണ്!! സാമ്പത്തിക സംരക്ഷണം സ്വയം…
സൗജന്യമായി ഇര കിട്ടിതുടങ്ങിയാൽ പിന്നെ ഒരു മൃഗവും വേട്ടയാടില്ല, കഷ്ടപ്പെടാതെ തിന്നാം എന്ന സൗകര്യം നമുക്കുണ്ടായാൽ ജീവിതത്തിന്റെ എല്ലാ സാഹസികതയും നഷ്ടപ്പെടും. ശുഭദിനം നേരുന്നു ……🙏
ജീവിയ്ക്കുന്നുണ്ട്. സത്യമാണ്. രണ്ടു സംശയങ്ങളിലാണെന്ന് മാത്രം. ചിരിയ്ക്കേണ്ടതെങ്ങനെയാണ്? എന്തിനെ പറ്റി പ്രത്യേകമോർത്താണ് കരയേണ്ടത്? ചിരിച്ചു കൊണ്ടിരിയ്ക്കെ തന്നെ കണ്ണ് നീറുന്നതും കണ്ണ് നിറയാനുള്ള വിങ്ങലുണ്ടാകുമ്പോൾ മുഖം തിരിച്ച് ലോകം ഇല്ലെന്ന് കരുതിവെയ്ക്കുന്നതും ചുളിവുള്ള മുഖത്തോടെ…
നേരിടുവാൻ ആവില്ല എന്ന് കരുതിയതിനെ നേരിടുവാൻ പഠിപ്പിച്ചതും, മറക്കില്ല എന്ന് കരുതിയതിനെ മറക്കുവാൻ പഠിപ്പിച്ചതും സാഹചര്യങ്ങളാണ്. പ്രതീക്ഷയില്ലാതെ ജീവിക്കുക എന്നത് ജീവിതം അവസാനിപ്പിക്കുന്നതിന് തുല്യവുമാണ്, പിന്നോട്ടില്ല എന്നുറപ്പിച്ചാൽ മുന്നോട്ടുള്ള വഴികൾ തെളിഞ്ഞുവരികയും ചെയ്യും. ശുഭദിനം…
മണ്ണുപോലവൾ പെണ്ണ് ജലവും പോഷകങ്ങളും കിട്ടിയെന്നാൽ, സ്നേഹത്തിൻ, കരുതലിൻ കരങ്ങൾ ചുറ്റുമുണ്ടെന്നാൽ വിത്തുകളെയുള്ളിൽപ്പേറി, നവമുകുൾക്ക് ജന്മമേകുന്നവൾ. സ്നേഹശൂന്യത തൻ താപത്തിൽ ഊഷരഭൂവായ് മാറുന്നവൾ. പൂപോൽ മൃദുലമാം പുറന്തോടിനുള്ളിൽ കാരിരുമ്പിൻ കരുത്തു പേറുന്നവൾ പെണ്ണ്. നീതി…
നീ ഉൾനോവിന്റെ ആഴങ്ങളിൽ കരളുലയുന്ന കദനങ്ങളിൽ പറയാതെ വാക്കുകൾ തൊണ്ടയിലുടക്കി നിർത്തുമ്പോൾ കനിവിനായി കേഴുമ്പോളുരുകി വീഴുമ്പോളുള്ളിലെ സങ്കടങ്ങൾ ജലകണികയായി പെയ്യുമ്പോൾ പെണ്ണെ നിന്നെ വിളിക്കുന്നു അബല. മുറ്റമടിച്ചും പാത്രം കഴുകിയും കുഞ്ഞിക്കരങ്ങളിൽ തുടങ്ങുന്ന…
ചിറകുകളരിയാൻ വെമ്പുന്നൊരീയുലകിൽ, ഉയരങ്ങളിലേക്ക് പറക്കാൻ ഒരു തൂവൽ കൂടി ചേർത്തു വെച്ച്, സ്വപ്നങ്ങൾക്ക് നിറം നൽകുന്നവരല്ലോ ഓരോ പെണ്ണിന്റെയും വിജയത്തിന്നാധാരം. ഈ വനിതാദിനത്തിൽ അർപ്പിയ്ക്കട്ടെ, എൻ്റെ സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ നിങ്ങളേവർക്കും, സ്നേഹത്തിൻ്റെ ഒരായിരം…
വേദിയിലിരിക്കുന്ന എല്ലാവരും മാന്യരാകണമെന്നില്ല, അനുഭവങ്ങളിൽ നിന്നുണ്ടാകുന്ന തിരിച്ചറിവുകളോളം ശക്തമല്ല ഒന്നും, കുറഞ്ഞ പ്രതീക്ഷകളാണ് എപ്പോഴും നല്ലത്, അത് നമ്മൾക്ക് കൂടുതൽ സന്തോഷം നൽകും, വേദിയിൽ ഇന്ന് ഇരിക്കുന്നവർ നാളെ സദസ്സിലിരിക്കേണ്ടി വരുമെന്ന് ഓർക്കുന്നതും നല്ലതായിരിക്കും.…
ചന്ദനമരങ്ങൾ നിറഞ്ഞുനിൽക്കുന്ന കാട്ടിലൂടെ ഒഴുകിയെത്തുന്ന കാറ്റിന് സ്വഭാവികമായും ചന്ദനത്തിന്റെ സുഗന്ധമായിരിക്കും, എന്നാൽ മാലിന്യങ്ങൾക്കിടയിൽനിന്നും വരുന്ന കാറ്റിൽ വമിക്കുന്നത് ദുർഗന്ധമായിരിക്കും, ഇവിടെ കുറ്റം കാറ്റിന്റേതല്ല മറിച്ച് സഞ്ചരിച്ച വഴിയുടേതാണ്, സഞ്ചരിക്കുന്ന വഴികളാണ് ശുദ്ധിയും വിശുദ്ധിയും നിർണ്ണയിക്കുന്നത്.…
യാത്ര കഴിഞ്ഞിട്ടാകാം, ജോലി കഴിഞ്ഞിട്ടാകാം, എല്ലാം ചെയ്ത് തീർത്തിട്ടാകാം, എന്നൊക്കെ കാരണങ്ങൾ നിരത്തി നമ്മൾ മാറ്റിവെക്കുന്ന ചിലതുണ്ട്. ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചില സംസാരങ്ങൾ, ചില പുഞ്ചിരികൾ, ചില തുറന്നുപറച്ചിലുകൾ തുടങ്ങിയവ. അത്തരത്തിലുള്ള മാറ്റിവെക്കലുകൾ…
മിഴികൾ തുറന്നു ഞാനെന്റെ കാതുകൾ തുറന്നു കേട്ടതെല്ലാം അനീതിയുടെ അട്ടഹാസം കണ്ടതും കേട്ടതും അവിശ്വസനീയം ദാർഷ്ട്യം കലർന്ന പുകപടലങ്ങൾ പുലരികൾ പുലരാൻ മടിക്കുന്നു ചോപ്പു കണ്ടു വിറങ്ങലിക്കുന്ന പകലുകൾ കൂരയിലന്തിക്കു ചേക്കേറാതെ നാടുവിട്ടോടുന്ന…
ജീവിതത്തിൽ എല്ലാവർക്കും അഭിനന്ദനം ലഭിക്കണമെന്നില്ല. വിജയങ്ങൾ കൈവരിച്ചതിൻ്റെ പൂച്ചെണ്ടുകളാണ് “അഭിനന്ദനം”. ✍️ ദിനേഷ് ബാബു
അറ്റുപോകാനാവാത്ത അകലത്തിൽ ചേർന്നിരിക്കാം. വെറുക്കാതിരിക്കാനായി സ്നേഹിക്കാതിരിക്കാം. ഇന്നലെകളിലും സ്വപ്നങ്ങളിലും കണ്ടുമുട്ടിക്കൊണ്ടേയിരിക്കാം നാളെകളിലെ യാഥാർഥ്യങ്ങളിൽ അപരിചിതരായിരിക്കാം ഓർമകളുടെ നിധി പേറുന്ന പ്രിയപ്പെട്ട അപരിചിതർ.
നല്ല വാക്കുകൾ ചൊല്ലി തരുമ്പോൾ നാം, നല്ല വാക്കുകൾ കേട്ടു പഠിക്കണം. കേട്ടുപഠിച്ചില്ലേൽ, തോൽവി സുനിശ്ചിതം. ✍️ ദിനേഷ് ബാബു.
ആരേക്കുറിച്ചും കൂടുതലൊന്നും അന്വേഷിക്കരുത്, നമ്മൾക്ക് ഇഷ്ടമുള്ളത് എന്താണോ അവരിലുള്ളത് അതിനെമാത്രം ഇഷ്ടപ്പെടുക, കൂടുതൽ അന്വേഷിക്കുംതോറും നമ്മൾ അവരെ വെറുത്തുകൊണ്ടിരിക്കുകയും ചെയ്യും. ശുഭദിനം നേരുന്നു……. 🙏
ജീവിതം മുന്നിൽ വെച്ചിടും മത്സരങ്ങളിൽ ജയിച്ചു മുന്നേറിയെന്നാലും, സമ്പത്തും സൗഭാഗ്യവും ജീവിതസുഖങ്ങളും നേടിയെടുത്തെന്നാലും, അന്യർ തൻ നൊമ്പരങ്ങൾക്കു കാരണമായിട്ടുണ്ടെങ്കിൽ, വിജയാഹ്ലാദത്തിൽ അന്യർ തൻ കണ്ണീർ കലർന്നിട്ടുണ്ടെങ്കിൽ, വിജയിയെന്ന നേട്ടം ജലരേഖ പോൽ ക്ഷണികം.
