നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…
നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!
നീയെറിഞ്ഞ ചൂണ്ടയിലാണന്ന് ചങ്കുടക്കിയതും ചങ്ങലയില്ലാതെൻ വിഷാദവർഷങ്ങളെ തളച്ചതും…
ഇല്ലായ്‌മകൾക്ക് അത്രമേൽ ആഴമുണ്ടെന്നും മുറിവിനോളം നോവുണ്ടെന്നും ശൂന്യതയോളം അഗാധമാണെന്നും മരണത്തോളം മരവിപ്പാണെന്നും ഓർമിപ്പിക്കുന്നു നീയില്ലായ്‌മകൾ…!
ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം കാരണം വിജയം അറിയുവാൻ പരാജയപ്പെടണം, നേട്ടത്തിനായി നഷ്ടപ്പെടുകയും വേണം, ജീവിതമൂല്യങ്ങൾ അറിയുവാൻ വേദനിക്കുകയും വേണം, കാരണം ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം,…
അമ്മയെ പോൽ ശ്രേഷ്ഠമല്ലോ മാതൃഭാഷ. മാതൃഭാഷ തൻ മാധുര്യം നുകരാൻ കഴിയാത്തവർ, അമ്മ തൻ വാത്സല്യം ലഭിച്ചിടാ പൈതങ്ങളെപ്പോൽ ഭാഗ്യഹീനർ.
എന്റെ മലയാളം (കവിത ) മാധുര്യമാം സ്വരങ്ങളാലും ദൃഢതയാം വ്യഞ്ജനങ്ങളാലും കൊരുത്തൊരക്ഷരമാലയാം അക്ഷയഖനിയാണെന്റെ മലയാളം സ്വഭാഷയാലുയിർക്കുന്നൊരെൻ ചിന്തയും വാക്കും സ്വപ്നവുമീ- വശ്യസുന്ദര ശൈലിയാം അറിവിൻ അനശ്വര ഖനിയാണെന്റെ മലയാളം എൻ മനോജ്ഞമാം തൂലികത്തുമ്പിൽ…
നീതി നിഷേധിച്ചിടും നേരം മനുഷ്യന് നഷ്ടമായിരുന്നു ലോകത്തിൽ നന്മകൾ ജയിച്ചിടുമെന്ന വിശ്വാസം. നീതിയ്ക്കായ് പോരാടുന്നവർക്കെതിരെ പലപ്പോഴും, കരുക്കൾ നീക്കാറുണ്ട് സ്വാർത്ഥമാം ലോകം. സത്യവും നീതിയും പുലരുന്നതല്ലോ സമൂഹപുരോഗതി തൻ ലക്ഷണം.
നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ നരാധമന്മാർ അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ അച്ഛന്മാരുടെ നിലവിളി കേൾക്കാത്ത മനുഷ്യനാകാത്ത വ്യാജ മൊഴികൾക്കു…
പ്രവർത്തികൾ തൻ വേരുകൾ മനസ്സിലുരുവാകും ചിന്തകളില്ലല്ലോ, സൽക്കർമ്മങ്ങൾ പിറന്നിടും സദ്ചിന്തകൾ തൻ വിത്തുകളിൽ നിന്നും, തെറ്റുകൾ മനുഷ്യനാദ്യം ചെയ്യുന്നു മനസ്സ് കൊണ്ട്,ശേഷം മാത്രമവ പ്രവർത്തിയായ് രൂപം കൊണ്ടിടുന്നു. ചിന്തകളെ നിയന്ത്രിക്കുകയല്ലോ മനുഷ്യനേറ്റം ദുഷ്കരമായത്. തന്നുള്ളിലെ…
ചിന്തകൾകൊണ്ടുള്ള നീണ്ട യാത്രയിന്നും തുടരുന്നു പലപ്പോഴും ഞാനെന്നെ കണ്ടു ഉള്ളത്തിലതു ചേർന്നലിഞ്ഞില്ല ഇന്നലെ കണ്ട മുഖമിന്ന് വികൃതമായപോൽ വെള്ളവീണ മുടിയിഴപോലെ വെള്ളവീണ ഉത്തരങ്ങളും മുമ്പോട്ടും പിമ്പോട്ടും വലിക്കുന്ന ചിന്താഭാരങ്ങൾ കാഴ്ച്ചകളിൽ മങ്ങിയ നിറം…
ഭയന്നിരുന്നാൽ ഭയം മാറില്ല, അത് വർധിക്കും. എന്തിനെയെങ്കിലും ഭയന്ന് തുടങ്ങിയാൽപിന്നെ ആ ഭയത്തിനടിമയായി ജീവിതം അവസാനിപ്പിക്കാനാകും മിക്കവരുടെയും വിധി. ശുഭദിനം നേരുന്നു ……. 🙏
സ്വന്തമെന്നു ചൊല്ലിടാൻ, സുഹൃത്തുക്കളായിടാൻ അനേകം പേർ ചുറ്റുമുണ്ടെന്നാലും, ഉള്ളിൽ നിറയും വേദനകളെ, മനമുരുക്കും അശാന്തി തൻ തീനാളങ്ങളെ, മനസ്സിലാക്കി ചേർത്തണയ്ക്കാൻ, സാന്ത്വനം പകരാൻ, കഴിയുമൊരു ബന്ധമെങ്കിലുമുണ്ടെങ്കിൽ അതിനുമേൽ ആനന്ദമെന്തുണ്ട് മനുഷ്യന്.
പാതിതീർന്നൊരു മയക്കത്തിൽ മയക്കമെന്നാകിലും മയങ്ങാത്ത മനസിന്റെ ഉൾത്താളിലെവിടെയോ ഉരുവിട്ടുകേട്ടൊരു പ്രിയമുള്ളൊരാശകൾ നിറവേറാക്കനവുകൾ നിണ മണിഞ്ഞുള്ളൊരു തീരാത്ത മുറിവു കൾ നെയ്തു തീരാത്തൊരു പട്ടുറുമാലുപോൽ നിറമണിഞ്ഞുണരുന്നൊരഴകുള്ള കാഴ്ചകൾ മതിമയക്കത്തിൻ തുടക്കം പോലൊടുങ്ങുന്നീ മയക്കത്തിൽ.
പാതിമയക്കത്തിലെപ്പോഴോ കണ്ടൊരുഅവ്യക്തമധുരമാം സ്വപ്നം പോലെ,മധുരം നുകർന്നു തീരും മുന്നേമാഞ്ഞുപോയിടുന്നു പലപ്പോഴുംജീവിതം നീട്ടും സുന്ദരാനുഭവങ്ങൾനിറയും ആനന്ദനിമിഷങ്ങൾ.
ഒരാൾക്കെങ്കിലും ഒരു ആശ്വാസമാകുവാൻ നമ്മൾക്ക് കഴിയുന്നുണ്ടെങ്കിൽ, നമ്മളുടെ സാന്നിധ്യം അവർക്ക് സന്തോഷം നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ, അവർക്കുവേണ്ടി ജീവിതത്തിൽ കുറച്ചെങ്കിലും സമയം മാറ്റിവെക്കണം. നമ്മളുടെ സമയത്തിന് നമ്മളേക്കാളേറെ വിലകൽപ്പിക്കുന്നത് അവരായിരിക്കും. ശുഭദിനം നേരുന്നു……. 🙏
എന്തിനൊക്കെ തിരിച്ചുവരുവാൻ അനുവാദം കൊടുത്താലും എവിടേയൊക്ക തിരിച്ചുപോകണമെന്ന് മനസ്സ് മന്ത്രിച്ചാലും, അവഗണിക്കപ്പെട്ട ഇടത്തേക്കുള്ള വഞ്ചിക്കപ്പെട്ട ഇടത്തേക്കുള്ള തിരിഞ്ഞുനോട്ടം കണ്ണടച്ച് വേണ്ടന്ന് വച്ചേക്കണം. ബഹുമാനം ഇല്ലാത്ത ഇടത്ത്, വിശ്വാസം നഷ്ട്ടപ്പെട്ടുപോയ ഇടത്ത് വീണ്ടും വിഡ്ഢിയാകുന്ന ഒരു…
വെറുതെയിരുന്നു കരഞ്ഞെന്നാലും ആരോടും മിണ്ടാതെ നിന്നെന്നാലും ചിന്തകൾ കൊണ്ടു നീ നിന്നെന്നാലും കാരണം ആർക്കുമേ വേണ്ടതില്ലാ… പൊട്ടി ചിരിച്ചു നീ നിന്നതെന്തോ തുള്ളി ചാടി നടന്നതെന്തോ കാരണമെന്താണ്? അതിൻ കാരണമെന്താണ്?
പരിഹാസങ്ങളും ഒറ്റപ്പെടുത്തലുകളും ഒക്കെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മൾ തളർന്നുപോകരുത്, കാരണം എപ്പോഴും മധുരമുള്ള ഫലത്തിന് നേരെയാണ് ഏറ്റവും കൂടുതൽ കല്ലുകൾകൊണ്ട് ഏറ് ഉണ്ടാകുന്നത്. ശുഭഞായറാഴ്ച നേരുന്നു…….. 🙏
ലക്ഷങ്ങൾ ദാനം നൽകി എന്നതിൽ കാര്യമില്ല, പറയുന്നതിൽ നല്ല വാക്കുകളില്ലെങ്കിൽ കിട്ടിയവരും നൽകിയവരെ ശപിക്കും. ശുഭദിനം നേരുന്നു ……. 🙏
