ഭൂമിയിൽ നിന്നു നോക്കിനിൽക്കേ പ്രഭ ചൊരിഞ്ഞു നിൽക്കും ചന്ദ്രബിംബത്തിൻ സൗന്ദര്യം കണ്ടു വാഴ്ത്തിപ്പാടുവോർ അറിയുന്നീല്ല, ചന്ദ്രനെന്നതു സത്യത്തിൽ ഗർത്തങ്ങൾ നിറഞ്ഞു മനുഷ്യവാസം സാധ്യമല്ലാത്തൊരു ഉപഗ്രഹം മാത്രം. പുറംമോടിയാൽ ആകർഷിച്ചിടും പലതിന്റെയും ഉണ്മയറിഞ്ഞിടാൻ അടുത്തെത്തുക തന്നെ…
നമ്മൾ നല്ലവരാണ് എന്ന് പറഞ്ഞവർ തന്നെ നമ്മൾ ശരിയല്ല എന്ന് നമ്മളെപറ്റി പറയുവാൻ നമ്മൾ തെറ്റൊന്നും ചെയ്യണമെന്നില്ല, അവർ പ്രതീക്ഷിച്ചിരുന്നത് നമ്മൾ ചെയ്യാതിരുന്നാലോ നൽകാതിരുന്നാലോ മാത്രം മതിയാവും. ശുഭദിനം നേരുന്നു……. 🙏
കറുത്ത പുടവചുറ്റി ഏകയായ് വാനിൽ പുഞ്ചിരിതൂകി പൂർണേന്ദു നിൻ ചാരുതയെന്നുടെ ഇരുളടഞ്ഞ മാനസത്തിൽ പൊൻപ്രഭ പകർന്നപ്പോൾ എന്നിലെ പരിഭ്രമം അകന്നുപോയെങ്കിലും എന്തോ മന്ത്രിക്കുവാനായി അധരങ്ങൾ വിടർന്നെങ്കിലും നാവുകൾ നിശ്ചലമായി എന്നിലെ മനവും മിഴികളും…
ചിലർ വാക്കുകൾകൊണ്ട് സ്നേഹിക്കും, ചിലർ പ്രകടനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ വാഗ്ദാനങ്ങൾകൊണ്ട് സ്നേഹിക്കും, ചിലർ ബുദ്ധികൊണ്ടും സ്നേഹിക്കും. എന്നാൽ മനസ്സുകൊണ്ട് സ്നേഹിക്കുന്നവരാണ് യഥാർത്ഥസ്നേഹിതർ, പക്ഷെ പലപ്പോഴും അവരെ ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം. ശുഭദിനം നേരുന്നു…….…
ഒറ്റക്കാകാറുണ്ടോ കടലിരമ്പും പോലെ ചുറ്റുപാടും ഇരമ്പലുകളുണ്ടായിട്ടും നിശബ്ദതയുടെ താഴ്വാരങ്ങളിൽ ചുഴികളിൽ പെട്ടുഴന്ന് ആകാശത്തിന് കീഴിൽ ശാന്തമായ നീലയിൽ കടത്തുവള്ളം പോലെ ഒഴുകുന്ന വെളുത്ത മേഘത്തിൻ്റെ പഞ്ഞിക്കെട്ടുകളിൽ ചന്ദ്രനിലാവിൻ്റെ കറുത്ത പൊട്ടുകളിൽ ആമ്പലിൻ്റെ നറുഗന്ധങ്ങളിൽ ഒന്നുമറിയാതെ…
കിതപ്പാറ്റി വീണ്ടെടുക്കും നേരം വരെ സ്നേഹം തൂവി മുറിവുണക്കാനായ്… ആരെ ഏൽപ്പിക്കേണ്ടൂ വ്യഥകൾ പേറി മുറിഞ്ഞൊരു ഹൃദയം..
നിന്നിലേക്കുള്ള പാതകൾ അറ്റമില്ലാതെ അനന്തമായ് നീളുന്നു.. ഒന്നു ചേരാൻ.. നിർന്നിമേഷം നിന്നെ തൊട്ട് നിൽക്കാൻ.. ശ്വാസത്തലപ്പുകൾ ചേർന്നലിയാൻ… കാത്തിരിക്കേണ്ടും കാലം എത്ര ദൂരെ…
അരികിലില്ല അതിദൂരമകലെ ആണെങ്കിലും നീയെന്നൊരേക പ്രതീക്ഷതൻ തണലിൽ എണ്ണവറ്റാതെ തെളിഞ്ഞു കത്തുന്നു നേർത്തൊരായുസ്സ് അനന്തമായ്…
ഏതോ വഴിദൂരങ്ങളിൽ പരസ്പരം വ്യഥകൾ ഇറക്കിവെച്ച ചുമടുതാങ്ങികൾ നമ്മൾ… ഏറെയില്ലിനി നേരം കിതപ്പാറ്റുവാൻ വീണ്ടും വ്യഥകളേറ്റുക നെഞ്ചിൽ യാത്ര തുടരാനായ്… പാത പിരിയുന്നേരം അരികിലെങ്കിലും.. അത്രമേൽ വ്യസനിക്കിലും.. തൊടാതുരിയാടാതെ വിട ചൊല്ലേണ്ടും…
ഇരുതല രാകി മിനുക്കി മൂർച്ചയിട്ട മൗനത്തിൻ മുറിവേറ്റാണ് അവളിൽ അവനും അവനിൽ അവളും വേരഴുകി ദ്രവിച്ചു വീണതും… സ്നേഹം മരിച്ച് മരവിച്ചതും…!
നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…
നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!
നീയെറിഞ്ഞ ചൂണ്ടയിലാണന്ന് ചങ്കുടക്കിയതും ചങ്ങലയില്ലാതെൻ വിഷാദവർഷങ്ങളെ തളച്ചതും…
ഇല്ലായ്മകൾക്ക് അത്രമേൽ ആഴമുണ്ടെന്നും മുറിവിനോളം നോവുണ്ടെന്നും ശൂന്യതയോളം അഗാധമാണെന്നും മരണത്തോളം മരവിപ്പാണെന്നും ഓർമിപ്പിക്കുന്നു നീയില്ലായ്മകൾ…!
ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെങ്കിൽ വേദനിക്കണം, ദുഃഖിക്കണം, നഷ്ടങ്ങൾ ഉണ്ടാകണം കാരണം വിജയം അറിയുവാൻ പരാജയപ്പെടണം, നേട്ടത്തിനായി നഷ്ടപ്പെടുകയും വേണം, ജീവിതമൂല്യങ്ങൾ അറിയുവാൻ വേദനിക്കുകയും വേണം, കാരണം ജീവിതത്തിലെ പ്രധാന പാഠങ്ങൾ പഠിക്കുന്നത് വേദന, നഷ്ടം,…
അമ്മയെ പോൽ ശ്രേഷ്ഠമല്ലോ മാതൃഭാഷ. മാതൃഭാഷ തൻ മാധുര്യം നുകരാൻ കഴിയാത്തവർ, അമ്മ തൻ വാത്സല്യം ലഭിച്ചിടാ പൈതങ്ങളെപ്പോൽ ഭാഗ്യഹീനർ.
എന്റെ മലയാളം (കവിത ) മാധുര്യമാം സ്വരങ്ങളാലും ദൃഢതയാം വ്യഞ്ജനങ്ങളാലും കൊരുത്തൊരക്ഷരമാലയാം അക്ഷയഖനിയാണെന്റെ മലയാളം സ്വഭാഷയാലുയിർക്കുന്നൊരെൻ ചിന്തയും വാക്കും സ്വപ്നവുമീ- വശ്യസുന്ദര ശൈലിയാം അറിവിൻ അനശ്വര ഖനിയാണെന്റെ മലയാളം എൻ മനോജ്ഞമാം തൂലികത്തുമ്പിൽ…
നീതി നിഷേധിച്ചിടും നേരം മനുഷ്യന് നഷ്ടമായിരുന്നു ലോകത്തിൽ നന്മകൾ ജയിച്ചിടുമെന്ന വിശ്വാസം. നീതിയ്ക്കായ് പോരാടുന്നവർക്കെതിരെ പലപ്പോഴും, കരുക്കൾ നീക്കാറുണ്ട് സ്വാർത്ഥമാം ലോകം. സത്യവും നീതിയും പുലരുന്നതല്ലോ സമൂഹപുരോഗതി തൻ ലക്ഷണം.
നീതിക്കായുള്ള പോരാട്ടത്തിൽ തീക്ഷണതയേറുമ്പോഴും അനീതിയാൽ രക്തപ്പുഴകൾ നിറഞ്ഞൊഴുകുന്നു വൈകിയെത്തുന്ന നീതി നീതിനിഷേധമല്ലേ..? ധാർമ്മികത ചോർന്നുപോകുന്നൊരീ കെട്ടകാലം ആത്മാവിൻ നൊമ്പരമറിയാത്ത കുറെ നരാധമന്മാർ അമ്മമാരുടെ കുഞ്ഞുമക്കളുടെ സഹോദരിമാരുടെ അച്ഛന്മാരുടെ നിലവിളി കേൾക്കാത്ത മനുഷ്യനാകാത്ത വ്യാജ മൊഴികൾക്കു…
