സങ്കടങ്ങൾ നൽകിയ കാലത്തെ വേഗം മറക്കണം, എന്നാൽ അത് നൽകിയ പാഠത്തെ നമ്മൾ ഒരിക്കലും മറക്കരുത്, പഠിച്ചും പരീക്ഷിച്ചും പകർത്തിയും തിരുത്തിയും മുന്നോട്ട് പോകുവാൻ നമ്മൾക്ക് കഴിയണം. ശുഭദിനം നേരുന്നു……. 🙏
പ്രശ്നങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് പ്രശ്നനങ്ങൾ കാണുവാൻ കഴിയും, അവസരങ്ങളിലേക്ക് നോക്കിയാൽ ഒരുപാട് അവസരങ്ങൾ കാണുവാനും കഴിയും. അവ രണ്ടും ജീവിതത്തിന്റെ ഭാഗവുമാണ്, പക്ഷേ എവിടെ നോക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ ആണ്, നമ്മൾ മാത്രം. ശുഭഞായറാഴ്ച…
ജീവിതത്തിൽ വേദനിപ്പിക്കുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, അവിടെ നമ്മൾ അസ്വസ്ഥരാകരുത്, അനുഭവങ്ങൾ നമ്മളെ കൂടുതൽ കരുത്തുറ്റവരാക്കും, കുറ്റപെടുത്തലുകൾ നമ്മളെ പ്രാപ്തരാക്കുകയും ചെയ്യും, എതിർപ്പുകൾ നമ്മളെ ശക്തരാക്കുമ്പോൾ അപവാദങ്ങൾ നമ്മളെ ശ്രദ്ധാലുവാക്കുകയും ചെയ്യും. ശുഭദിനം നേരുന്നു………
വര്ഷങ്ങളോളം കൂട്ടില് കിടന്ന വളര്ത്തുനായയെപ്പോലെയാണ് ഞാന്. പടിവാതില് തുറന്നു കിടന്നാലും പുറത്തു പോകാന് കഴിയാത്ത വിധമൊരു പരുവപ്പെടലുണ്ട്. തീറ്റയും വെള്ളവും കിട്ടുന്നില്ലേ? ഉണ്ട്! ഇപ്പോള് അവര് നിന്നെ ചങ്ങലയ്ക്കിടുന്നില്ല, ലോ? ഇല്ല. നിന്റെ യജമാനന് നിന്നെയിപ്പോള് തല്ലാറില്ല,…
ആമി കുട്ടിയുടെ വളർത്തുനായയുടെ പേർ ബൈജു എന്നാണ്. ആമിയെ അവളുടെ അമ്മ ഗർഭം ധരിച്ചപ്പോൾ മുതൽ അവളുടെ കാവലാളായി ബൈജു ആമിയുടെ അമ്മയുടെ അരികിൽ എപ്പോഴുമുണ്ടാകും. പിന്നീട് പ്രസവത്തിനായി ആമിയുടെ അമ്മ, ജന്മഗൃഹത്തിലേയ്ക്കു് തിരിച്ചു…
നിഴലുകൾ മാഞ്ഞു ഇരുൾ കെട്ടിയ വീഥിയിൽ നിശബ്ദത മാത്രം ബാക്കിയായി മാനത്തെ നക്ഷത്ര കണ്ണുകൾ കൺചിമ്മി കനത്തു വന്ന ഇരുട്ടിൽ പ്രതീക്ഷ നിറച്ച മനസുമായി രാത്രി വണ്ടി കാത്തു നിൽക്കുന്നു ഞാൻ സ്വപ്നാടനമല്ലിത്…
മറ്റുള്ളവരെ അളക്കുന്ന അളവുകോൽകൊണ്ട് അവനവനും അളക്കപ്പെടും എന്നത് കാലത്തിൻ്റെ നിയോഗമാണ്, അതിനാൽ സ്വന്തം കുറവുകൾ കണ്ടെത്തുകയും അത് തിരുത്തിയും മുന്നോട്ട് പോവുകതന്നെ ചെയ്യണം. ശുഭദിനം നേരുന്നു……… 🙏
സംഭവിക്കുന്ന കാര്യങ്ങളിലല്ല സംഭവങ്ങളുടെ വ്യാഖ്യാനങ്ങളാണ് നമ്മളിൽ സന്തോഷവും സംഘർഷവും സൃഷ്ടിക്കുന്നത്, പലരും പലപ്പോഴും നടത്തുന്ന ചില സംഭവങ്ങളുടെ ദുർവ്യാഖ്യാനങ്ങളാണ് മനസ്സിനെയും സമൂഹത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നത്. ശുഭദിനം നേരുന്നു……. 🙏
കുട്ടിക്കളിയെന്നു ചിലരുടെ പ്രവർത്തികളെ, തെല്ലു പരിഹാസമോടെ വിശേഷിപ്പിച്ചെന്നാലും, ക്ഷണഭംഗുരമാമീ അവനിവാഴ്വിൽ ശാശ്വതമല്ല നാം നേടിയെടുത്തതൊന്നും. ഗൗരവമോടെ ചെയ്തിടും പലതും കാലങ്ങൾ കടന്നുപോകവേ നിസ്സാരമെന്നു തോന്നും ചിലപ്പോൾ. കുട്ടിക്കളിയെങ്കിലും അല്പനേരമെങ്കിലും ചുറ്റുമുള്ളവരിൽ ആനന്ദം പകർന്നു നൽകാൻ…
വാക്കുകൾ ഓരോന്നും വിലപ്പെട്ടതാണ്, ബന്ധങ്ങളെ വലിച്ചടുപ്പിക്കുവാനും വലിച്ചെറിയുവാനും വല്ലാത്ത കഴിവാണ് അവയ്ക്ക്, അതുകൊണ്ട് വിലപ്പെട്ട ബന്ധങ്ങൾക്ക് ഇടയിലേക്ക് വിലക്കപ്പെട്ട വാക്കുകളെ ഒരിക്കലും വലിച്ചിഴക്കരുത്, നല്ല ബന്ധങ്ങളെ എന്നും നിലനിർത്തുകയും ചെയ്യുക. ശുഭദിനം നേരുന്നു…… 🙏
നീലവാനിൻ പാട്ടുകാരി നിന്റെ സ്വര മാധുരിയിൽ മുഖരിതമീയന്തരീക്ഷം വിമുഖമാമെന്നുടെ ചിന്തയിൽ നീയൊരു കുളിർ നാദമായെത്തി ഏകാന്തമാം മനസ്സിന്റെ നെടുവീർപ്പായി നീ വീണ്ടും ഇരുൾ മൂടിയ ഹൃദയത്തിൽ ഓർത്തുവെയ്ക്കാം നിന്നുടെയീ തരളിതമാം കുയിൽനാദം എനിക്കു നീയും…
ലക്ഷ്യത്തിൽ എത്തിചേരുവാൻ കഴിയില്ല എന്ന് കണ്ടാൽ ലക്ഷ്യം ഒരിക്കലും മാറ്റരുത്, എത്തിച്ചേരുവാനുള്ള വഴികൾ മാറ്റി ചിന്തിക്കുക, അതുപോലെ ആവശ്യത്തിലധികം എന്തുണ്ടോ അതെല്ലാം വിഷമാണ്, അത് സമ്പത്താകാം ആഗ്രഹവുമാകാം. ശുഭദിനം നേരുന്നു ……. 🙏
എന്നും നിലനിൽക്കുന്ന ഒന്നല്ല ജയവും പരാജയവും, അത് രാപകൽപോലെ മാറിക്കൊണ്ടിരിക്കും, എങ്കിലും എന്നും വിജയത്തിൻ്റെ അനുഭവങ്ങളും സന്തോഷവും നിലനിർത്തുവാനുള്ള നമ്മളുടെ ശ്രമമാണ് ഓരോരുത്തരുടെയും ജീവിതം അർത്ഥപൂർണ്ണമാക്കുന്നത്. ശുഭഞായറാഴ്ച നേരുന്നു…… 🙏
കുഞ്ഞോമനമുഖം അച്ഛന്റെ തോളിൽചായ്ച്ചമ്മയെ കള്ളക്കണ്ണിട്ടു നോക്കി കള്ളച്ചിരിതൂകി പൂർണേന്ദു പോലെൻ കുഞ്ഞിപ്പെണ്ണ് അച്ഛന്റെ താരാട്ടിന്നീണത്തിൽ ഉം.. ഉം..രാഗം മൂളി ആർദ്രമാം മിഴികൾ പൂട്ടിയുറങ്ങുന്നൊരാരൂപമെന്നുടെ ഓർമ്മകളിലോടി കളിക്കുന്നു. കുഞ്ഞിക്കാലുകൾ മണ്ണിൽ മെല്ലെ പതിച്ചു കുഞ്ഞോളങ്ങളിൽ ഇരവും…
ഒരാൾ ഒന്ന് താഴ്ന്നുതരുമ്പോഴേക്കും നമ്മളൊക്കെ വിജയിച്ചു എന്ന് കരുതരുത്, സത്യത്തിൽ നമ്മളാണ് അവിടെ പരാജയപ്പെടുന്നത്, കാരണം എല്ലാ ബന്ധങ്ങളുടെയും ആയുസ്സ് കൂട്ടുന്നത് താഴ്ന്നുകൊടുക്കുവാനുള്ള വിശാലമനസ്സ് ഉണ്ടാവുമ്പോഴാണ്. ശുഭദിനം നേരുന്നു……. 🙏
അവകാശങ്ങൾക്കായ് ആദർശ മാർഗേ വീണുടഞ്ഞ സ്വപ്നങ്ങൾ പോരാട്ടങ്ങളുടെ മഹാപർവ്വം രക്തസാക്ഷി… ജനിച്ച മണ്ണിൽ അപരന്നു വേണ്ടി പടപൊരുതി നിണം ചൊരിഞ്ഞവൻ രക്തസാക്ഷി… ഇരവിലും പകലിലും ജിഹ്വയായി പടർന്നു കാലത്തിനു മുമ്പേ നടന്നവൻ രക്തസാക്ഷി… -ജെമിനി…
ഇന്ന് ജനുവരി 30 രക്തസാക്ഷിദിനം. മഹാത്മാഗാന്ധി സ്വന്തം രാജ്യത്തിനായ് തൻ്റെ ജീവൻ ബലിയർപ്പിച്ച ദിവസം. പാർട്ടി എന്ന മരത്തിന് വളരുവാനായ് ജീവൻ ബലിയർപ്പിച്ച് രക്തം നൽകി പാർട്ടിയെ വളർത്തിയവർ “രക്തസാക്ഷി”. ഭാര്യക്ക് ഭർത്താാവിനെയും, മക്കൾക്ക്…
ആരെയോ കാത്തുനിന്നപോലെ തൊടിയിൽ നീയൊരു മുകുളമായ് അന്നുതൊട്ടെന്നിലൊരു മോഹപുഷ്പമായി നീ നിന്നിലെൻ സ്വപ്നങ്ങൾ പൂത്തു മധു ചന്ദ്രികയിൽ ചിരിതൂവി ഒരു മഞ്ഞു കണമായി നിന്നെ പുൽകി ഞാൻ -ജെമിനി കെ രാജ് –
അസത്യങ്ങളെ ഒരിക്കലും പേടിക്കരുത്, ആരോപണങ്ങളിൽ തല കുനിക്കുകയുമരുത്, എല്ലാവർക്കും മറുപടി കൊടുത്ത് നിലവിളിക്കുകയും ചെയ്യരുത്, കാരണം നാവുകൾക്ക് സത്യമുള്ളവർ ഇന്ന് കുറവാണ്, അവർക്ക് മുന്നിൽ മിക്കപ്പോഴും വിജയിക്കുന്നത് മൗനവുമായിരിക്കും. ശുഭദിനം നേരുന്നു……🙏
കൂട്ടത്തെ പിന്തുടരാൻ എളുപ്പമാണ്. സുരക്ഷിതം എന്ന് തോന്നും. പക്ഷേ, നങ്കൂരമിട്ട് തുറമുഖത്ത് ‘സുരക്ഷിതമായി’ കിടക്കാൻ അല്ലല്ലോ കപ്പലുകൾ നിർമ്മിക്കപ്പെടുന്നത്! അതുകൊണ്ട്, ചുവടെടുത്ത് വയ്ക്കൂ. പുതിയ പാതകളിലൂടെ സഞ്ചരിക്കൂ. നിങ്ങൾക്ക് പലതും സാധിക്കാനുള്ള കഴിവുണ്ട്.. കംഫർട്ട്…
